യാത്ര പറഞ്ഞിറങ്ങിയ വീഥിയിൽ
കൈ പിടിച്ചു നടന്ന കുട്ടുകാർ പൊയ് മറഞ്ഞു
പിന്നെ മൗനം നടിച്ചു കൂടെ കൈ കോർത്ത് നടന്ന
നിഴലും പകലിന്റെ വിരഹതയിൽ ഇരുളിൽ അലിഞ്ഞു ചേർനു
ഇനിയില്ല ഇനിയില്ല തിരിച്ചു പോക്കൊരിക്കലും
ഓർമ്മകൾ നാഗങ്ങൾ പോൽ പുളഞ്ഞു കിടക്കുന്ന വഴികളിലേക്ക്
അവയുടെ ചെറു ദംശനത്തിൽ നീലച്ചു പോകാത്ത
ഒരു ഞെരമ്പ് പോലും ഇനിയെന്റെ ദേഹത്ത് ബാകിയില്ല
ഒഴുകിയകലും ഞാൻ ഒരു ചെറു പുഴയായി ദുരെക്
വേരുകൾ അടിയൊഴുക്കിൽ ഒലിച്ചു പോയൊരു യാത്ര
പിന്നെ ഏതോ കടലിന്റെ മാറിൽ അവസാന നിദ്ര കൊള്ളും
അവിടെ എന്നോട് ചെര്നുറങ്ങും ഈ ഓർമ്മകൾ.