Wednesday 14 October 2015

ഇന്നലകൾ

ആ റെയിൽവേ സ്റ്റേഷനിൽ വിദൂരതയിലേകു കണ്ണും നാട്ടു ഇരിക്കുമ്പോൾ ഒരുവട്ടം കൂടി അവളെ കാണണം എന്ന് ഞാൻ ഓർത്തു. . ആ ,പാതി അടഞ്ഞ കണ്ണുകളും , ആ തിളങ്ങുന്ന നക്ഷത്ര പൊട്ടും ഒരു തവണ കൂടി കാണണം , ഒരേ ഒരു തവണ കൂടി . പല വഴികളിൽ ഒഴുകുന്ന പുഴകൾ പോലെ നീണ്ടു നിവര്ന്നു കിടക്കുകയാണ് ആ ട്രാക്കുകൾ. വെള്ളം  പോലെ നമ്മൾ ഒഴുകും പല വഴികളായി , പിന്നെ ഏതോ ഒരു പാലത്തിനടിയിൽ വീണ്ടും കണ്ടു മുട്ടും , അപ്പോൾ പറയാൻ ഒരായിരമുണ്ട് എങ്കിലും ,മൗനം. ആത്മാവിനെ കുത്തി നോവിക്കുന്ന മൗനം മാത്രം എനിക്ക് നല്കാൻ നീ കാത്തുവച്ചിരിക്കും. പിന്നെ വീണ്ടും പല വഴികളിൽ നാം ഒഴുകും 
ട്രെയിനിന്റെ ചൂളം വിളി കേടിട്ടാണ് ഞാൻ ആ സ്വപ്നത്തിൽ നിന്നുനർനതു. ഒരുതിരമല പോലെ എന്നെ വിഴുങ്ങാൻ വന്നിരിക്കുകായണ വണ്ടി . ഇന്നലകളെ ഞാൻ ഇവിടെ ഉപേക്ശ്ചിച്ചു  യാത്രയാവുകയാണ്. "ഇല്ല അവൾ വരില്ല ", മനസ്സെത്ര മന്ത്രിച്ചെങ്ങിലും കണ്ണുകൾ അവൾക്കു വേണ്ടി ദാഹിച്ചു . പതിയെ പതിയെ എന്റെ മുൻപിൽ നിന്ന് ആ പ്ലട്ഫോരം പിറഗിലെക് ഓടിയകലാൻ തുടങ്ങി . അതെ അത് വെറും ഇന്നലകൽ മാത്രമാണ് ഇനി അവയിലേക് ഒരു തിരിച്ചു പോക്കില്ല .

No comments:

Post a Comment

So Estranged

the retribution for the sins I walked through the hells corridor the hot metallic floor where  the bones melt like candles I felt no...