Monday 7 December 2015

യാത്ര

യാത്ര പറഞ്ഞിറങ്ങിയ വീഥിയിൽ
കൈ പിടിച്ചു നടന്ന കുട്ടുകാർ പൊയ് മറഞ്ഞു
പിന്നെ മൗനം നടിച്ചു കൂടെ കൈ കോർത്ത്‌ നടന്ന
നിഴലും പകലിന്റെ വിരഹതയിൽ ഇരുളിൽ അലിഞ്ഞു ചേർനു

ഇനിയില്ല ഇനിയില്ല തിരിച്ചു പോക്കൊരിക്കലും
ഓർമ്മകൾ നാഗങ്ങൾ പോൽ പുളഞ്ഞു കിടക്കുന്ന വഴികളിലേക്ക്
അവയുടെ ചെറു ദംശനത്തിൽ നീലച്ചു പോകാത്ത
ഒരു ഞെരമ്പ് പോലും ഇനിയെന്റെ ദേഹത്ത് ബാകിയില്ല

ഒഴുകിയകലും ഞാൻ ഒരു ചെറു പുഴയായി ദുരെക്
വേരുകൾ അടിയൊഴുക്കിൽ ഒലിച്ചു  പോയൊരു യാത്ര
പിന്നെ ഏതോ കടലിന്റെ മാറിൽ അവസാന നിദ്ര കൊള്ളും
അവിടെ എന്നോട് ചെര്നുറങ്ങും ഈ ഓർമ്മകൾ.

No comments:

Post a Comment

So Estranged

the retribution for the sins I walked through the hells corridor the hot metallic floor where  the bones melt like candles I felt no...